ഡൽഹി സംഘർഷം: വ്യാജകേസെന്ന് വിഎച്ച്പി,പിന്നിൽ പാക് ചാരസംഘടനയെന്ന് ബിജെപി

ഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡൽഹി പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഘർഷത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ.

അതേസമയം, സംഭവത്തിൽ വി എച്ച് പി ക്കെതിരെ എടുത്തിരിക്കുന്ന കേസ് വ്യാജമെന്ന് സംഘടന പറഞ്ഞു. അനുവാദത്തോടെയാണ് റാലി നടത്തിയതെന്നും വിഎച്ച് പി പറയുന്നു. ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രം​ഗത്തെത്തി.

Top