കഴിഞ്ഞ 30 ദിവസത്തിനിടെ ഡല്‍ഹിയില്‍ നടന്നത് 43 വെടിവെപ്പുകള്‍ ; കടുത്ത ആശങ്കയില്‍ ജനങ്ങള്‍

Man shot

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹി നഗരത്തില്‍ കഴിഞ്ഞ 30 ദിവസത്തിനിടെ 43 വെടിവെപ്പുകള്‍ നടന്നത്. പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍ വെടിവെപ്പുകള്‍ വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയിലാണ് ജനങ്ങള്‍.

അക്രമിസംഘങ്ങള്‍ പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും ഉതിര്‍ത്തത് 220 വെടിയുണ്ടകളാണ്. 16 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മെയ് 17നും ജൂണ്‍ 15നും ഇടയില്‍ നടന്ന ഈ സംഭവങ്ങളില്‍ ഉപയോഗിച്ചത് അനധികൃത തോക്കുകളാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 15ഓളം ഏറ്റുമുട്ടലുകളാണ് ഡല്‍ഹിയില്‍ പൊലീസ് നടത്തിയത്. ഇതിലെല്ലാം അക്രമികളാണ് ആദ്യം വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസിനെയും കേന്ദ്രസേനകളെയും നോക്കുകുത്തിയാക്കിയാണ് വെടിവെപ്പുകള്‍ നടക്കുന്നത്. ആളുകള്‍ ഭയമില്ലാതെ തോക്കുമായി നഗരത്തില്‍ വെടിവയ്പ്പു നടത്തുന്നത് നിയമ സംവിധാനത്തിന്റെ പരാജയമാണെന്നാണ് ചില മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ദില്ലിയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

Top