രത്തന്‍ലാലിന്റെ കുടുബത്തിന് ഒരു കോടി രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും

aravind--kejariwal

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. നിയമസഭയിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരയില്‍ തിങ്കളാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റാണ് രത്തന്‍ലാല്‍ മരണപ്പെട്ടത്. ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്നു രത്തന്‍ലാല്‍. സംഘര്‍ഷം കലാപമായി മാറിയ ഡല്‍ഹിയില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്.

Top