Delhi-government-starts-free-food-for-poor-who-are-affected-by-currency-ban

kejriwal

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമായി ഡല്‍ഹി സര്‍ക്കാര്‍. ദിവസത്തില്‍ മൂന്ന് പ്രാവശ്യം പാവപ്പെട്ടവര്‍ക്ക് സൗജന്യം ഭക്ഷണം വിതരണം ചെയ്യാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ദരിദ്രര്‍ വിശന്ന് മരിക്കാതിരിക്കാനാണ് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുൃഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രസഹിതമാണ് ട്വീറ്റ്.

AAP

പലരും ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മി സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട 10 സ്ഥലങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

ആംആദ്മി സര്‍ക്കാരിന്റെ ഈ നടപടി ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ നേട്ടം സ്വപ്നം കണ്ട ബിജെപിക്ക് ഡല്‍ഹിയില്‍ കാലിടറാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Top