Delhi government probe suggests BCCI should suspend Delhi Cricket Association

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശിപാര്‍ശ. അസോസിയേഷനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടിലാണ് ബിസിസിഐയോട് ഇക്കാര്യം നിര്‍ദ്ദേശിക്കുന്നത്.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക തിരിമറികളാണ് നടക്കുന്നതെന്നും, നികുതിയടക്കേണ്ട തുകയടക്കം വഴി മാറ്റി ചെലവഴിക്കുകയാണെന്നും ആരോപിച്ച് മുന്‍ ക്രിക്കറ്റ് താരം ബിഷന്‍ ഭേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രണ്ടംഗ കമ്മറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഭേദി ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ ശരിയാണെന്നും, ബിസിസിഐക്ക് വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ പോലും അസോസിയേഷന്‍ പരാജയമാണെന്നുമാണ് കമ്മറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ കമ്മറ്റിയെ സസ്‌പെന്‍ഡ് ചെയ്ത്, മുന്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള അഡ്‌ഹോക് കമ്മറ്റി രൂപീകരിക്കാന്‍ ബിസിസിഐയോട് ശിപാര്‍ശ ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസോസിയേഷനെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ട് വരണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ ഉണ്ട്.

അതേസമയം വിഷയത്തില്‍ ഹൈക്കോടതി ഇടപെടലിനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍

Top