Delhi Government Apologises for Missing Words in Constitution Day Ads

ന്യൂഡല്‍ഹി: ഭരണഘടനാ ദിനമായ ഇന്ന് പ്രസിദ്ധീകരിച്ച പത്ര പരസ്യത്തില്‍ മതനിരപേക്ഷ, സ്ഥിതിസമത്വ എന്നീ വാക്കുകള്‍ ഒഴിവാക്കിയതില്‍ ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ മാപ്പപേഷിച്ചു.
മാപ്പപേഷിച്ചു. പരസ്യത്തില്‍ തെറ്റ് കടന്നുകൂടിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇംഗ്ലീഷില്‍ നല്കിയ പരസ്യത്തിലാണ് ഈ വാക്കുകള്‍ ഒഴിവാക്കിയിരിക്കുന്നത്. ഭരണഘടനയുടെ ആമുഖമാണ് പരസ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

തെറ്റ് മനപൂര്‍വം വരുത്തിയതാണോയെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഡോ. ബി.ആര്‍. അംബേദ്കറിന്റെ ജന്മവാര്‍ഷിക വര്‍ഷാചരണത്തോടനുബന്ധിച്ച് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുകയാണ്.

Top