ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

72 ലക്ഷം വരുന്ന കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. അതിനര്‍ഥം രണ്ടു മാസത്തേക്ക് ലോക്ക്ഡൗണ്‍ നീണ്ടുനില്‍ക്കുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ നിലവിലെ സാഹചര്യത്തില്‍ നിന്നും പുരോഗതിയുണ്ടാകുമെന്നും ലോക്ഡൗണ്‍ വേണ്ടിവരില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് പത്തുവരെയാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

Top