370 റദ്ദാക്കിയത് പാകിസ്ഥാന് തിരിച്ചടി; ചരിത്രപരമായ ചുവടുവെയ്പിനെ പ്രശംസിച്ച് നരവനെ

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മുകശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാന്‍ സഹായിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. പാകിസ്ഥാന്‍ നേതൃത്വം നല്‍കുന്ന നിഴല്‍യുദ്ധത്തെ തടസ്സപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനം സഹായിക്കുമെന്നും ഭീകരതയോട് ഇന്ത്യന്‍ സൈന്യം യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്ക്കു മറുപടി നല്‍കാന്‍ നമ്മുടെ കയ്യില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഭാവിയിലെ യുദ്ധങ്ങള്‍ക്കായി, നേരിട്ടും അല്ലാത്തതുമായ, സൈന്യത്തെ സജ്ജമാക്കുന്നതിലാണു ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.

72ാം ആര്‍മി ദിനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370 -ാം ആര്‍ട്ടിക്കിള്‍ കഴിഞ്ഞ ഓഗസ്റ്റിലാണു കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

Top