യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നടുറോഡില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം. ഓട്ടോറിക്ഷയില്‍ വെച്ച് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നടുറോഡില്‍ ഉപേക്ഷിച്ചു. ഡല്‍ഹി സ്വദേശിനിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

ഗുരുഗ്രാമിലെത്തിയ യുവതി നഖ്‌റോലി ചൗക്കില്‍ നിന്ന് മനേസറിലേക്ക് പോകുന്നതിനായി ഓട്ടോ പിടിച്ചു. എന്നാല്‍,യുവതിയെ മറ്റൊരിടത്തേയ്ക്കാണ് ഡ്രൈവര്‍ കൊണ്ടു പോയത്. അവിടെ വെച്ച് മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

Top