ഡല്‍ഹിയില്‍ ഇന്നലെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപടര്‍ന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയിൽ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തിൽ വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി കെട്ടിടത്തിന്റെ നാലാം നിലയിലെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

റാണി ഝാൻസി റോഡിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാഗ് നിർമാണ ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകരമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 43 പേർ മരിച്ചിരുന്നു.

തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. തീപിടുത്തത്തില്‍ ഫാക്ടറി ഉടമ മൊഹദ് റഹാന്‍ പിടിയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സംഭവത്തെക്കുറിച്ച് ഡൽഹി സർക്കാർ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു.

ദുരന്തത്തിന് ഇരയാവർക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ഫോറന്‍സിക് വിദഗ്ദര്‍ തീപിടിച്ച കെട്ടിടത്തില്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. ഡല്‍ഹി പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

Top