ഡല്‍ഹിയിലെ സ്‌ക്രാപ് ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ക്രാപ് ഗോഡൗണില്‍ വന്‍ തീപിടിത്തം. തിക്രി ബോര്‍ഡര്‍ ഏരിയായില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.50ഓടെയായിരുന്നു അപകടം. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

35ഓളം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top