ഡൽഹിയിൽ ഷൂ ഫാക്ടറിയിൽ തീപിടുത്തം; മൂന്നു അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻ തീപിടുത്തം. ഔട്ടർ ഡൽഹിയിലെ നരേലയിൽ ഷൂ ഫാക്ടറിക്കാണ് തീപിടിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

രക്ഷാപ്രവർത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.

ഇരുപതോളം അഗ്‌നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

Top