ഗാസിപ്പൂരിലെ കര്‍ഷകരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലമില്ലെന്ന് യുപി പൊലീസ്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനെതിരായ നടപടികളില്‍ അയവുവരുത്തി ഉത്തര്‍പ്രദേശ് പൊലീസ്. ഗാസിപ്പൂരിലെ കര്‍ഷകരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമേ എടുക്കുവെന്ന പൊലീസ് വ്യക്തമാക്കി. കൂടുതല്‍ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണ്. എന്നാല്‍ ഇത് ബലപ്രയോഗത്തിനെന്ന് തെറ്റിദ്ധരിക്കപ്പട്ടെന്നും യുപി എഡിജി പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം 65 ആം ദിവത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കര്‍ഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് കഴിഞ്ഞ ദിവസം സിംഗുവില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു.

കര്‍ഷകരും പ്രതിഷേധവുമായി എത്തിയവരും ഏറ്റുമുട്ടിയിരുന്നു. കര്‍ഷകര്‍ക്കെതിരെ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടിയുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം പൊലീസ് ഗൂഡാലോചനയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. ഹരിയാനയില്‍ നിന്ന് രണ്ടായിരം ട്രാക്ടറുകള്‍ കൂടി ഇന്നലെ സിംഗു അതിര്‍ത്തിയില്‍ എത്തി. റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം തിരിച്ചുപോയ കര്‍ഷകരും സമരസ്ഥലങ്ങളില്‍ ഇന്നലെ വൈകീട്ടോടെ തിരിച്ചെത്തി.

 

Top