എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഡല്‍ഹി വീണ്ടും എഎപിക്ക്! വട്ടപൂജ്യമായി കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ തുടര്‍ഭരണം എഎപിക്ക് തന്നെയെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ആകെയുള്ള 70 സീറ്റുകളില്‍ എഎപിക്ക് 53 മുതല്‍ 57 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്‌സിന്റെയും ഇന്ത്യാ ന്യൂസിന്റെയും എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുമ്പോള്‍, എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൗ പ്രവചിച്ചത്. കോണ്‍ഗ്രസിന് സീറ്റില്ലെന്നും 26 സീറ്റുകള്‍ ബിജെപിക്കും ലഭിക്കുമെന്നുമാണ് പ്രവചനം.

റിപ്പബ്ലിക് ടിവിയുടെ ഫലത്തില്‍ 48 മുതല്‍ 61 വരെയാണ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത്. ഒന്‍പത് മുതല്‍ 21 വരെ സീറ്റുകള്‍ ബിജെപിക്ക് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് പ്രവചനം.

എങ്ങനെയായാലും ആംആദ്മി പാര്‍ട്ടി ഡല്‍ഹി തൂത്തുവാരുമെന്ന് തന്നെയാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്ക് വെസ്റ്റ് ഡല്‍ഹിയിലും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലും മുന്‍തൂക്കം പ്രവചിക്കുന്നതാണ് ഇന്ത്യാ ടുഡെ എക്‌സിറ്റ് പോള്‍. ഇവിടെ 20 സീറ്റില്‍ 16-19 എണ്ണം വരെ എഎപിക്ക് ലഭിക്കും. ബിജെപിക്ക് 1-4 സീറ്റ് ലഭിച്ചേക്കും.

Top