ഡല്‍ഹിയിലെ തോല്‍വി; ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ അവലോകനം ചെയ്യാനുള്ള ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ചേരും. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ ഡല്‍ഹിയിലെ പ്രചാരണം നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.

പരാജയത്തിന്റെ കാരണങ്ങള്‍ യോഗത്തില്‍ പരിശോധിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസം നീണ്ടു നിന്ന പ്രചാരണ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചത്. എന്നിട്ടും 8 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

Top