തലസ്ഥാനം വീണ്ടും ആപ്പ് അടിച്ചുവാരി, കെജ്രിവാള്‍ രചിച്ചത് പുതു ചരിത്രം

ഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ഒരു മാസത്തെ ശക്തമായ പ്രചാരണത്തിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി വിധിയെഴുതിയത്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ഏറെ പ്രതീക്ഷയോടെയാണ് വിധിയെ കാത്തിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ വലിയ സ്വപ്നങ്ങളോ പ്രതീക്ഷയോ ഒന്നുമില്ല.

70-ല്‍ 67 എന്ന സ്വപ്ന സംഖ്യ നേടി അധികാരത്തിലെത്തിയ കെജ്രിവാള്‍ ഹാട്രിക് തികയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആകെ സീറ്റ് : 70

ലീഡ് നില

ആം ആദ്മി പാര്‍ട്ടി -62

ബി.ജെ.പി -8

കോണ്‍ഗ്രസ്സ് -0

മറ്റുള്ളവ -0

Top