ഡല്‍ഹി തെരഞ്ഞെടുപ്പ്; ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു.രണ്ടാ ഘട്ട പട്ടികയില്‍ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളേക്കൂടിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

ഇതോട ആകെയുള്ള 70ല്‍ 61 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. രോമേഷ് സഭര്‍വാള്‍ ആണ് കേജരിവാളിനെതിരെ മത്സരിക്കുന്നത്.

ശനിയാഴ്ചാണ് ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് അപ്പോള്‍ പ്രഖ്യാപിച്ചത്.

ആം ആദ്മിയില്‍ നിന്ന് രാജിവെച്ച ആദര്‍ശ് ശാസ്ത്രിക്ക് ദ്വാരകയിലും അല്‍ക്ക ലാംബയ്ക്ക് ചാന്ദ്നി ചൗക്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ബാക്കി സ്ഥാനാര്‍ഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

ബിജെപി 57 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ആംആദ്മി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു.

Top