ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പ്: അജയ് മാക്കന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നു അജയ് മാക്കന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ് നേടിയത്. ആകെയുള്ള 270 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ് മിയാണ് രണ്ടാം സ്ഥാനത്ത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം നേടാന്‍ മാത്രമേ സാധിച്ചുള്ളു.

Top