ഒരു മിസ് കോള്‍ അടിച്ചാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍; പുതിയ സംവിധാനവുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചൂടില്‍ വ്യത്യസ്ത രീതിയിലുള്ള പ്രചരണമാണ് മൂന്ന് പാര്‍ട്ടികളും ഡല്‍ഹിയില്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി പ്രചരണം കൂടുതല്‍ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

ഇത്തവണ മിസ്‌കോള്‍ പദ്ധതിയുമായാണ് കെജ്രിവാള്‍ എത്തിയിരിക്കുന്നത്. ഒരു മിസ് കോള്‍ അടിച്ചാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സംവിധാനമാണിത്. ഇതിനൊപ്പം ആം ആദ്മി പാര്‍ട്ടി പുതിയ വെബ്‌സൈറ്റും തുടങ്ങി.

7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ അടിച്ചാല്‍ വെബ്‌സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. പിന്നീട് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് മറുപടിയും നല്‍കും. ഡല്‍ഹിയിലെ ഒന്നരക്കോടി വോട്ടര്‍മാരിലേക്ക് വികസന നേട്ടങ്ങള്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

https://www.facebook.com/AAPkaArvind/videos/3014622735236408/

Top