കെജ്രിവാളിന് ഇരട്ടി മധുരം; ഭാര്യയുടെ ജന്മദിനത്തില്‍ ഡല്‍ഹി പിടിച്ചെടുത്ത് ജനനായകന്‍

ന്യൂഡല്‍ഹി: മൂന്നാം തവണയും ഉജ്വല വിജയം നേടി ഡല്‍ഹി പിടിച്ചെടുത്തിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. വികസനനേട്ടങ്ങളെല്ലാം വോട്ടായി മാറിയപ്പോള്‍ കെജ്രിവാള്‍ എന്ന ജനനായകന്‍ വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആഘോഷത്തിനൊപ്പം മറ്റൊരു ആഘോഷിന്റെ ദിനം കൂടിയാണ് കെജ്രിവാളിനിന്ന്. അത് മറ്റൊന്നുമല്ല തന്റെ പ്രിയ പത്‌നി സുനിത കെജ്രിവാളിന്റെ ജന്മദിനം കൂടിയാണിന്ന്.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ഇരുവരും സന്തോഷം പങ്കുവെച്ചു.

നിരവധി പേരാണ് ട്വിറ്ററില്‍ സുനിത കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ റെവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാള്‍. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെജ്രിവാളും ഇവിടുത്തെ ഉദ്യോഗസ്ഥനായിരുന്നു.

‘ജന്മദിനാശംസകള്‍ സുനിതാ മാം. കുടുംബത്തിലെ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഞങ്ങളുടെ ഹീറോയുടെ പിന്‍ബലം നിങ്ങളാണ്. നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു.’ അനില്‍ സിവാക് എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു. ‘ജന്മദിനം ആഘോഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിനം. ജന്മദിനാശംസകള്‍ സുനിതാ മാം. ഇന്നത്തെ ദിവസം അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന്റെ ശക്തി നിങ്ങളും.’ ജോണ്‍ റയാന്‍ എന്നയാളുടെ കുറിപ്പ് ഇപ്രകാരമാണ്.

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ 70 നിയമസഭാ സീറ്റില്‍ 67 പിടിച്ചിരിക്കുകയാണ് എഎപി. ബിജെപി 7 സീറ്റ് മാത്രമാണ് നേടിയിരിക്കുന്നത്. മൂന്നില്‍ നിന്നും 7 സീറ്റായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇവിടെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ.

Top