കോച്ചുകളെ റെസ്‌റ്റോറന്റുകളാക്കി മാറ്റി ഈസ്റ്റേണ്‍ റെയില്‍വേ

ന്യൂഡല്‍ഹി: പഴയ കോച്ചുകളെ റെസ്റ്റോറന്റുകളാക്കി ഈസ്റ്റേണ്‍ റെയില്‍വേയുടെ പരീക്ഷണം. ഈസ്റ്റേണ്‍ റെയില്‍വേയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറിയത്. ഇത്തരത്തില്‍ അസന്‍സോള്‍ റെയില്‍വേ സ്റ്റേഷനില്‍ കോച്ച് റെസ്റ്റോറന്റ് തുടങ്ങിക്കഴിഞ്ഞു.

റെയില്‍വേ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും റെസ്റ്റോറന്റ് ഉപയോഗിക്കാം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈയിനത്തില്‍ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ഈസ്റ്റേണ്‍ റെയില്‍വേയുടെ ലക്ഷ്യം.

ഒരു കോച്ചില്‍ ചായയും ലഘുഭക്ഷണവും 42 സീറ്റുകളുള്ള മറ്റൊരു കോച്ചില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും.

കോച്ചിന്റെ പുറത്ത് ഹരിതഭംഗി വിളിച്ചോതുന്ന പച്ചപ്പും ഉള്ളില്‍ ചായംപൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. മാത്രമല്ല ഭംഗിയുള്ള ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റര്‍ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചിനെ കൂടുതല്‍ ഭംഗിയാക്കുന്നു.

Top