മുന്‍ ബാഴ്‌സലോണ താരത്തെ സ്വന്തമാക്കി ഡല്‍ഹി ഡൈനാമോസ്

ല്‍ഹി ഡൈനാമോസിന്റെ പുതിയ സൈനിംഗ് ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ ബാഴ്‌സലോണ യുവതാരവും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ദിവാന്ദൊ ഡിയാഗ്‌നെയെയാണ് ഡൈനമോസ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാറാണ് ഡിയാഗ്‌നെ ക്ലബുമായി ഒപ്പുവെച്ചത്.

ബാഴ്‌സലോണ യൂത്ത് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഡിയാഗ്‌ന 2014 മുതല്‍ 2017 വരെ ആയിരുന്നു ഉണ്ടായിരുന്നത്. ബാഴ്‌സലോണ ബി ടീമിലായിരുന്നു അദ്ദേഹം കളിച്ചത്. ബാഴ്‌സലോണയില്‍ അവസരം ലഭിക്കാതായതോടെയാണ് ബെല്‍ജിയന്‍ ലീഗില്‍ കളിക്കുന്ന ക്ലബായ യൂപെനിലേക്ക് ഡിയാഗ്‌ന മാറിയത്. ബാഴ്‌സലോണ ടീമില്‍ എത്തുന്നതിന് മുമ്പ് യൂപെനില്‍ ആയിരുന്നു ഡിയാഗ്‌നെ നേരത്തെ കളിച്ചിരുന്നത്.

Top