യാത്രയിലാണ്,ഏതാനും മണിക്കൂറിനുള്ളില്‍ എല്ലാവരേയും കാണാം; ട്വീറ്റ് ചെയ്ത് ട്രംപ്‌

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്ന യാത്രയില്‍ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്നും ഏതാനും മണിക്കൂറിനുള്ളില്‍ എല്ലാവരെയും കാണാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ട്രംപ് ഇന്ന് ഉച്ചയ്ക്കാണ് ഇന്ത്യയിലെത്തുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് എത്തുന്നത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നെര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റായശേഷം ട്രംപിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റര്‍ റോഡ്‌ഷോയില്‍ ട്രംപും മോദിയും പങ്കെടുക്കും. മാത്രമല്ല റോഡ്‌ഷോയില്‍ 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ വിവിധ വേദികളില്‍ അവതരിപ്പിക്കും.

Top