ആംആദ്മി എംഎല്‍എ പീഡിപ്പിക്കുന്നു; കത്തെഴുതി വച്ച് ആത്മഹത്യ ചെയ്ത് ഡോക്ടര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എ മാനസീകമായി പീഡിപ്പിക്കുന്നു എന്ന് ആരോപിക്കുന്ന കുറിപ്പ് എഴുതിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ നെബ് സരായ് പ്രദേശത്ത് താമസിക്കുന്ന വാട്ടര്‍ ടാങ്കര്‍ സര്‍വ്വീസ് ഉടമയായ രാജേന്ദ്ര സിംഗ് (52) ആണ് ആത്മഹത്യ ചെ്തത്.

രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ ആം ആദ്മി എംഎല്‍എ പ്രകാശ് ജര്‍വ്വാലിനെതിരെയാണ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രകാശും സുഹൃത്ത് കപില്‍ നഗറുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് രാജേന്ദ്ര സിംഗ് കുറിപ്പില്‍ വ്യക്തമാക്കിയതായാണ് സൂചന. അവര്‍ ഇരുവരും ചേര്‍ന്ന് പണം ആവശ്യപ്പെട്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ തന്റെ ബിസിനസ് തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

രാജേന്ദ്രയ്ക്ക് ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ കുടിവെള്ള വിതരണ കരാറും ഉണ്ടായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട് എംഎല്‍എ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മാനസിക സംഘര്‍ഷത്തിലാക്കുകയും ചെയ്തിരുന്നുവെന്ന് ഡോക്ടറിന്റെ മകനും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന്ഡല്‍ഹിപൊലീസ് അറിയിച്ചു.

Top