ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റ് ; ലങ്ക ഫോളോഓണ്‍ കടമ്പ കടന്നു, ഇന്ത്യയ്ക്ക് മേല്‍ക്കൈ

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഫോളോഓണ്‍ കടമ്പ കടന്നു.

മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ലങ്ക ഒന്പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.

ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനെക്കാള്‍ 180 റണ്‍സ് പിറകിലാണ് ലങ്ക.

ഇന്ത്യയ്ക്ക് തന്നെയാണ് ഇപ്പോഴും മേല്‍ക്കൈ.

8 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന നിലയിലാണ് ലങ്ക.

മൂന്ന് വിക്കറ്റിന് 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലയില്‍ തിരിച്ചടിച്ചിരുന്നെങ്കിലും മാത്യൂസിന്റെ മടക്കത്തിനു ശേഷം വിക്കറ്റ് ചോര്‍ച്ച നേരിടുകയാണ്.

111 റണ്‍സില്‍ പുറത്തായ മാത്യൂസിന്റെയും ചണ്ഡിമലി (147)ന്റെയും കൂട്ടുകെട്ടാണ് ലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.

അശ്വിന്റെ പന്തില്‍ മാത്യൂസിന്റെ വിക്കറ്റ് സാഹ അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

സമരവിക്രമയെ (33) ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ സാഹ ക്യാച്ചിലൂടെ പുറത്താക്കി.

പിന്നാലെ വന്ന റോഷന്‍ സില്‍വയും, നിരോഷന്‍ ഡിക് വെല്ലയും റണ്‍സ് ഒന്നും എടുക്കാതെ കളിക്കളംവിടേണ്ടി വന്നു.

ശേഷം വന്ന ലക്മലും അഞ്ച് റണ്‍സുകള്‍ മാത്രമെടുത്ത് ഷമിയുടെ പന്തില്‍ സാഹയുടെ കൈകളില്‍ ഒതുങ്ങി.

രണ്ടാം ദിനമായ ഇന്നലെ ദിമുത് കരുണരത്‌നെ, ധനഞ്ജയ സില്‍വ, ദില്‍റുവന്‍ പെരേര എന്നിവരുടെ വിക്കറ്റുകളാണു ശ്രീലങ്കയ്ക്കു നഷ്ടമായത്.

സ്‌കോര്‍ പൂജ്യത്തില്‍ നില്‍ക്കെ ഓപ്പണര്‍ ദിമുത് കരുണരത്‌നെ മുഹമ്മദ് ഷാമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹയ്ക്കു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

തൊട്ടുപിന്നാലെയെത്തി ഒരു റണ്‍സ് മാത്രമെടുത്ത ധനഞ്ജയ സില്‍വയെ ഇഷാന്ത് ശര്‍മയാണു പുറത്താക്കിയത്.

സ്‌കോര്‍ 75ല്‍ നില്‍ക്കെ 42 റണ്‍സെടുത്ത പെരേര രവീന്ദ്ര ജഡേജയ്ക്കു വിക്കറ്റ് നല്‍കി മടങ്ങി.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Top