ഡല്‍ഹി ക്രിക്കറ്റ് തിരഞ്ഞെടുപ്പ് ; പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിനോദ് റായ്

vinod-rai

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ തിരഞ്ഞെടുപ്പ് അസാധുവാണെന്നും അത് പരിശോധന വിധേയമാക്കണമെന്നും വിനോദ് റായ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയര്‍മാനാണ്‌ വിനോദ്. സുപ്രീംകോടതി പരാമര്‍ശിക്കുന്ന ഭരണഘടനയില്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് ഇല്ലാത്തതിനാല്‍ അത് റദ്ദാക്കാനാവും എന്ന് വിനോദ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജസ്റ്റിസ് ആര്‍ എം ലോധയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച മുന്‍ ക്രിക്കറ്റര്‍ ഡയാന എഡ്യുള്‍ജിയും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പല പിഴവുകളും ചൂണ്ടിക്കാട്ടിയതായി വിനോദ് പറഞ്ഞു.

election

ഡല്‍ഹി ഹൈക്കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ജസ്റ്റിസ് വിക്രമജിത് സെന്നിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി രജത് ശര്‍മ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂലൈ 5 ന് സുപ്രീംകോടതി പരിഗണിക്കും.

Top