ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 299 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 50 ശമാനത്തോളമാണ് കേസുകളിലെ വര്‍ധനവ്. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്.

സര്‍ക്കാരും ആരോഗ്യ വിഭാഗവും കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 100 മുതല്‍ 200 വരെ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നിരീക്ഷിച്ചുവരികയാണെന്നും ഇത് വലിയതോതില്‍ ഉയരുന്നില്ലെന്നും അതിനാല്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top