ഡല്‍ഹിയില്‍ 45 ഐടിബിപി പൊലീസുകാര്‍ക്ക്‌ കോവിഡ്19

ന്യൂഡല്‍ഹി: ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നീരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ഐടിബിപി അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 43 പേര്‍ ഡല്‍ഹിയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരും രണ്ടു പേര്‍ ഡല്‍ഹി പൊലീസിനൊപ്പം ക്രമസമാധാനപാലനത്തില്‍ ഉണ്ടായിരുന്നവരുമാണ്.

ഗ്രേറ്റര്‍ നോയ്ഡയിലെ ഐടിബിപി റഫറല്‍ ആശുപത്രിയില്‍ ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിങ്ങനെ വിവിധ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 58 ജവാന്മാരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.

വിവിധ കേന്ദ്ര സായുധ പൊലീസ് സേനയില്‍ നിന്നുള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇവിടെയാണ്.

അതേസമയം, സിആര്‍പിഎഫ് വിഭാഗത്തില്‍ നിന്ന് ഇതുവരെ 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എഫില്‍ നിന്ന് 67 പേര്‍ക്കും.

Top