ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇടപെട്ട് ദില്ലി കോടതി; ബ്രിജ് ഭൂഷണ്‍ നേരിട്ട് ഹാജരാകണം

ദില്ലി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ദില്ലി റോസ് അവന്യു കോടതി. ബ്രിജ് ഭൂഷണ്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ 18 ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാനാണ് ദില്ലി റോസ് അവന്യു കോടതിയുടെ നിര്‍ദേശം.

ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍.

Top