ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി ചന്ദ്രശേഖര്‍ ആസാദ് കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായതിനു ശേഷം ജാമ്യം ലഭിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി ഡല്‍ഹി കോടതിയെ സമീപിച്ചു.15നാണ് ഡല്‍ഹി തീസ് ഹസാരി കോടതി ഉപാധികളോടെ ആസാദിന് ജാമ്യം അനുവദിച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

അടുത്ത നാല് ആഴ്ചത്തേക്ക് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25,000 രൂപ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കണം, ഒരു മാസത്തേക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല തുടങ്ങിയായിരുന്നു പ്രധാന വ്യവസ്ഥകള്‍.

ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം. കുറ്റപത്രം സമര്‍പ്പിക്കുന്ന എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണം. സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. എന്നീ അതി കര്‍ശന നിര്‍ദേശങ്ങളായിരുന്നു ആസാദിന്റെ ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഡിസംബര്‍ 20-നുനടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആസാദിനെ ഡിസംബര്‍ 21-ന് പുലര്‍ച്ചെ നാടകീയമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top