ഡല്‍ഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം കാര്‍ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ന്യൂഡല്‍ഹി: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു.ഡല്‍ഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം.

ലാല്‍ മാന്‍ സിങ് സിസോദിയ എന്ന പൊലീസ് ഉദ്യോഗസ്ഥാനാണ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ 41 കാരനായ സിദ്ധാര്‍ത്ഥ് ഭഗത്താണ് കാര്‍ ഓടിച്ചിരുന്നതെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും സിദ്ധാര്‍ഥ് ഭഗത്ത് മദ്യലഹരിയിലായിരുന്നോ വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണം നടത്തുമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (ന്യൂഡല്‍ഹി) ദീപക് യാദവ് പറഞ്ഞു.

Top