പൊലീസ് കോണ്‍സ്റ്റബിന്റെ മരണം; സാമ്പിള്‍ കൊവിഡ് പരിശോധനക്കയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ 31 കാരനായ കോണ്‍സ്റ്റബിളാണ് മരിച്ചത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു ഇദ്ദേഹത്തിന് ഡ്യൂട്ടി. ചൊവ്വാഴ്ച പെട്ടന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ രാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

പൊലീസ് കോണ്‍സ്റ്റബിളിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൊവിഡ് 19 പരിശോധനാഫലം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

Top