ഡല്‍ഹിയിലെത് കനത്ത തിരിച്ചടി; രാജിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ രാജി വെക്കാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര. ‘ജനവിധി മാനിക്കുന്നു. ഇനിയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. തോല്‍വിയും വിജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഞങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും ശ്രമിച്ചതെന്നും ഒരുപരിധിവരെ അക്കാര്യത്തില്‍ ഇരുവരും വിജയിച്ചെന്നും സുഭാഷ് ചോപ്ര നേരത്തെ വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ മത്സരിച്ച എല്ലാ സീറ്റിലും കോണ്‍ഗ്രസ് തോറ്റിരുന്നു. ഇത് രണ്ടാം തവണയാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത്.

Top