Delhi CM Arvind Kejriwal has claimed that the CBI has raided his office

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള കേജരിവാളിന്റെ ഓഫീസില്‍ മുന്നറിയിപ്പില്ലാതെ സിബിഐ സംഘം പരിശോധന നടത്തിയത്. ഇതിനുശേഷം ഓഫീസ് മുദ്രവച്ചു. റെയ്ഡ് നടന്ന വിവരം കേജരിവാള്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

രാഷ്ട്രീയമായി തന്നെ നേരിടാന്‍ നരേന്ദ്രമോഡിക്കു കഴിയുന്നില്ലെന്നും നരേന്ദ്രമോഡിയുടെ ഭീരുത്വമാണ് റെയ്ഡിനു പിന്നിലെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തെക്കുറിച്ചു സിബിഐ സംഘം വിശദീകരണം നല്‍കിയിട്ടില്ല. യാതൊരു കാരണവും കൂടാതെയായിരുന്ന പരിശോധനയെന്നു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഓഫീസ് സീല്‍ ചെയ്തതിനാല്‍ കേജരിവാളിനു ഇതുവരെ ഓഫീസില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ആംആദ്മി പാര്‍ട്ടി ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Top