ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് : ആദ്യഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം

ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം.

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ശരിവച്ച് സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നീ മൂന്നു മുനിസിപ്പാലിറ്റികളിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. ആകെയുള്ള 270 സീറ്റുകളില്‍ 185 സീറ്റുകള്‍ ബിജെപി നേടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത്.

രണ്ടാം സ്ഥാനത്തിനായി ശക്തമായ മല്‍സരം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ്. 47 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ രണ്ടാമത്. 27 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. 11 സീറ്റില്‍ മറ്റുള്ളവര്‍ ജയിച്ചു.

ലീഡ് നില

നോര്‍ത്ത് ഡല്‍ഹി:(103/104)

ബിജെപി –68
എഎപി –19
കോണ്‍ഗ്രസ് –14
മറ്റുള്ളവര്‍ –2

സൗത്ത് ഡല്‍ഹി:(104/104)

ബിജെപി–70
എഎപി–17
കോണ്‍ഗ്രസ്–11
മറ്റുള്ളവര്‍–6

ഈസ്റ്റ് ഡല്‍ഹി:(63/64)

ബിജെപി–48
എഎപി–10
കോണ്‍ഗ്രസ്–3
മറ്റുള്ളവര്‍–2

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും അഗ്‌നിപരീക്ഷയായി മാറിയ തിരഞ്ഞെടുപ്പില്‍ തലസ്ഥാനനഗരിയിലെ മൂന്നു കോര്‍പറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

അടുത്തിടെ നടന്ന രജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റില്‍ ബി.ജെ.പി വിജയിച്ചിരുന്നു. 2012 ലെ തിരഞ്ഞെടുപ്പില്‍138 സീറ്റുകള്‍ ബി.ജെ.പി നേടിയിരുന്നു. രണ്ടു വര്‍ഷത്തെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും ജനവിധിയെന്നാണ് തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി അഭിപ്രായപ്പെട്ടത്.

Top