ഡല്‍ഹിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിത മേയര്‍മാര്‍ക്ക് സാധ്യത

bjp

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ മേയര്‍മാരെ നിയമിക്കാനൊരുങ്ങി ബിജെപി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ ബിജെപി മൂന്ന് കോര്‍പ്പറേഷനുകളുടെ തലപ്പത്തും സ്ത്രീകളെ നിയമിക്കുന്നു. മേയര്‍ സ്ഥാനത്തേക്കുള്ള വനിതാ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പുതിയ കോര്‍പ്പറേഷന്റെ ആദ്യ വര്‍ഷത്തെ മേയര്‍ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള ഡല്‍ഹി മുന്‍സിപ്പല്‍ ആക്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പ്രചാരണ പരിപാടിയുടെ ഭാഗമാണിതെന്നും പറയുന്നു.

അഞ്ച് വര്‍ഷത്തെ ഭരണം ഓരോ വര്‍ഷ കാലാവധിയായി തിരിച്ച് വ്യത്യസ്ത ഭരണ പരിഷ്‌കാരങ്ങളാണ് ബിജെപി നടപ്പിലാക്കുന്നത്. അതില്‍ ആദ്യത്തെ ഒരു വര്‍ഷം സ്ത്രീകള്‍ ഭരിക്കുന്നതിനായി മാറ്റിയിരിക്കുന്നു.തുടര്‍ വര്‍ഷങ്ങളില്‍ മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ ഭരിക്കാന്‍ അവസരമുണ്ടാകും.

Top