ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുമ്പോള്‍ ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ലിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ശരിയായി മനസ്സിലാക്കണമെന്നും ബില്ല് പഠിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.
ബില്ല് വിദ്യാര്‍ത്ഥികള്‍ പഠിക്കണം, ശരിയായ രീതിയില്‍ മനസിലാക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.