അഭയാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ പരിപാടിയുമായി വിശ്വ ഹിന്ദു പരിഷത്ത്‌

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ നിയമപരിരക്ഷ ലഭിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി വിശ്വ ഹിന്ദു പരിഷത്ത്. ഇതിന്റെ ഭാഗമായി ഈ മാസം അവസാനം അഭയാര്‍ഥികള്‍ക്ക് വേണ്ടി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു.

മാത്രമല്ല പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് വേണ്ടി സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനും വിഎച്ച്പി തീരുമാനിച്ചിരിക്കുകയാണ്.

”നിയമങ്ങള്‍ സര്‍ക്കാര്‍ അറിയിക്കുന്ന പക്ഷം മാസാവസാനത്തോടെ രാജ്യത്തുടനീളം ക്യാമ്പുകള്‍ ആരംഭിക്കും. അഭയാര്‍ത്ഥികളെ രേഖകള്‍ പൂരിപ്പിക്കാനും അവരുടെ രേഖകള്‍ പരിശോധിക്കാനും കഴിയുന്ന വിധത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ സഹായിക്കും”-വിനോദ് ബന്‍സല്‍ പറഞ്ഞു.

ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനന്മാര്‍ എന്നിവരുള്‍പ്പടെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുമായി സംഘടന ഇതിനോടകം കൂടിക്കാഴ്ചകള്‍ നടത്തിയതായി വിഎച്ച്പി പ്രവര്‍ത്തകര്‍ പറഞ്ഞു.

Top