‘സംസ്ഥാന വിഹിതം കിട്ടാന്‍ സുപ്രീം കോടതിയില്‍ പോകേണ്ട ഗതികേടാണുള്ളത്’; കേന്ദ്രത്തിനെതിരെ കെജ്രിവാള്‍

ഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള സര്‍ക്കാര്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരവേദയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഭിക്ഷയാചിക്കാന്‍ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റേത് ധിക്കാരമാണെന്നും വിമര്‍ശിച്ചു.

70 കോടി ജനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ് പ്രതിനിധീകരിക്കുന്നത്. കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഇവരെ ഭാരതത്തിലെ ജനങ്ങള്‍ ആയാണോ കേന്ദ്രം കാണുന്നത്.സംസ്ഥാന വിഹിതം കിട്ടാന്‍ ചെറിയ കാര്യങ്ങള്‍ക്കും സുപ്രീം കോടതിയില്‍ പോകേണ്ട ഗതികേടാണുള്ളത്. ജന്തര്‍ മന്തറില് വന്നിരിക്കേണ്ട അവസ്ഥയാണ്.

നാട്ടില്‍ എങ്ങനെ വികസനം നടക്കും.ഇംഗ്ലീഷുകാര്‍ പോലും ഇത്രയും പണം ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചിട്ടില്ല .കേന്ദ്രം അര്‍ഹത പെട്ടത് നല്‍കിയില്ലെങ്കില്‍ പിന്നെ എങ്ങനെ സംസ്ഥാനം പ്രവര്‍ത്തിക്കും .ഞങ്ങള്‍ ഒന്നും കുടുംബത്തിലേക്ക് കൊണ്ടുപോകാന്‍ അല്ല ഇത് ചോദിക്കുന്നത്. വിചാരണ കൂടാതെ ആളുകളെ ജെയിലില്‍ അടയ്ക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നു, ഇത് നീതി നിഷേധമാണ് .ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആര്‍ക്കും അറിയില്ല .നാളെ കെജ്രിവാളും, പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകം.കാലചക്രം തിരിയുകയാണ്, ബിജെപി ആലോചിച്ചാല്‍ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങള്‍ വരും, അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top