‘ഛപാക്’ ചിത്രത്തില്‍ അഭിഭാഷകയെ കൂടി ഉള്‍പ്പെടുത്തണം: ഹൈക്കോടതി

ന്യൂഡല്‍ഹി: ‘ഛപാക്’ എന്ന സിനിമയില്‍ അഭിഭാഷകയുടെ പേര് ഉള്‍പ്പെടുത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ പറയുന്ന ചിത്രമാണ് ഛപാക്. അവരുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അഭിഭാഷകയായ അപര്‍ണ ഭട്ട്. എന്നാല്‍ സിനിമയില്‍ അവരെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെടുന്നത്.

ജനുവരി 15നകം ചിത്രത്തില്‍ ഇക്കാര്യം ഉള്‍പെടുത്തണമെന്നും ലക്ഷ്മിയുടെ ജീവിതകഥ അന്വേഷിച്ചെത്തിയ സിനിമപ്രവര്‍ത്തകരോട് എല്ലാ കാര്യവും വിശദീകരിച്ചത് അപര്‍ണയാണ് അതിനാല്‍ തന്നെ ചിത്രത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും ഹൈക്കോടതി ജഡ്ജി പ്രതിഭ എം. സിങ് ചോദിച്ചു.

നേരത്തെ അപര്‍ണയുടെ ഹര്‍ജിയില്‍ ‘ഈ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെ ശാരീരികവും ലൈംഗികവുമായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ അപര്‍ണ ഭട്ടിന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്…’ എന്ന വരി സിനിമയില്‍ കാണിക്കണമെന്ന് കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

Top