ദില്ലി ചലോ മാർച്ച്‌ അനിശ്ചിതാവസ്ഥയിൽ

ൽഹി : ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിലും ഹരിയാന, ദില്ലി അതിർത്തിയിലെമ്പാടും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകസംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്കുള്ള ബസ് സർവീസുകൾ തടസ്സപ്പെട്ടിട്ടുണ്ട്. കൊടും തണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീകായാനുള്ള വസ്തുക്കളുമായാണ് കർഷകർ എത്തിയിരിക്കുന്നത്. ദില്ലിയിലേക്ക് കടക്കാൻ അനുവദിച്ചില്ലെങ്കിൽ എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ വ്യക്തമാക്കി.

Top