ഡൽഹി ചലോ മാർച്ച്: സമരത്തിന്റെ അടുത്തഘട്ടം കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിക്കും

ർഷകരുടെ ഡൽഹി ചലോ മാർച്ചിന്റെ ഭാവി ഇന്നറിയാം. സമരത്തിന്റെ അടുത്തഘട്ടം കർഷക നേതാക്കൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. അതേസമയം, സമരത്തിനിടെ വെടിയേറ്റ് മരിച്ച യുവ കർഷകന്റെ മൃതദേഹം എട്ടാം ദിവസവും ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

കർഷക സമരത്തിന് നേരെ ഹരിയാന പൊലീസിൻ്റെ നടപടി ഉണ്ടായിട്ട് എട്ട് ദിവസം കഴിഞ്ഞു. വെടിവെപ്പിൽ മരിച്ച ശുഭ്കരൻ സിംഗിൻ്റെ മൃതദേഹം എട്ട് ദിവസമായിട്ടും സംസ്കരിക്കാനോ പോസ്റ്റ്മോർട്ടം നടത്താനോ കുടുംബം തയാറായിട്ടില്ല. യുവ കർഷകൻ്റെ ഘാതകർക്ക് എതിരെ നടപടി സ്വീകരിക്കാൻ പഞ്ചാബ് പൊലീസ് തയാറാകുന്നില്ല എന്നാണ് കുടുംബത്തിൻ്റെയും കർഷക സംഘടനകളുടെയും ആരോപണം.

Top