ഡല്‍ഹിയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ചിലവേറുന്നു; വര്‍ധനവ് പതിനെട്ട് മടങ്ങ്

CAR-PARKING

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ അധിക ചിലവേറുന്നു. ഡല്‍ഹിയില്‍ കാറുകളുടെ ഒറ്റത്തവണത്തെ പാര്‍ക്കിംഗിന് തന്നെ ഫീസ് 18 മടങ്ങായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ കാര്‍ ഒറ്റത്തവണ പാര്‍ക്ക് ചെയ്യണമെങ്കില്‍ ആറായിരം മുതല്‍ 75,000 രൂപ വരെ മുടക്കേണ്ടതായി വരുന്നതാണ്.

പാര്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള ഡല്‍ഹി നഗരത്തിലെ മൂന്നു കോര്‍പ്പറേഷനുകളുടെ ശുപാര്‍ശ ഗതാഗതമന്ത്രാലയം അംഗീകരിച്ചതോടെ അടുത്ത വര്‍ഷത്തോടെ പാര്‍ക്കിംഗിനു കൂടിയ നിരക്ക് നല്‍കേണ്ടതായി വരും. സ്വകാര്യ കാറുകളുടേയും എസ്‌യുവികളുടേയും പാര്‍ക്കിംഗ് നിരക്ക് 6,000 നും 75,000 ഇടയില്‍ വര്‍ധിക്കുന്നതാണ്. 4,000 രൂപയില്‍ നിന്നാണ് പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.

Top