രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 19.4 ഓവറില്‍ 138 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. 46 റണ്‍സിന് വിജയിച്ച ഡല്‍ഹി ഇതോടെ മുംബൈയെ മറികടന്ന് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തുകയും ചെയ്തു. മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരും അച്ചടക്കത്തോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരും ചേര്‍ന്നാണ് ഡല്‍ഹിയുടെ സ്‌കോര്‍ 200ല്‍ താഴെ നിര്‍ത്തിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. 45 റണ്‍സെടുത്ത ഹെറ്റ്‌മെയറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ആര്‍ അശ്വിനാണ് ഡല്‍ഹിക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ജോസ് ബട്ലറെ ശിഖര്‍ ധവാന്റെ കൈകളില്‍ എത്തിച്ച് അശ്വിന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളില്‍ രാജസ്ഥാന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ലോകോത്തര ബൗളര്‍മാരുടെ ക്ലാസിനു മുന്നില്‍ ചൂളിപ്പോയ യുവതാരം യശസ്വി ജയ്‌സ്വാളിന്റെ മെല്ലെപ്പോക്കും രാജസ്ഥാനു തിരിച്ചടിയായി.

സ്റ്റീവ് സ്മിത്ത് (24) ആന്റിച് നോര്‍ജെയുടെ പന്തില്‍ ഹെട്‌മെയര്‍ പിടിച്ച് പുറത്തായി. സഞ്ജു ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 5 റണ്‍സെടുത്ത താരം മാര്‍ക്കസ് സ്റ്റോയിനിസിന്റെ പന്തില്‍ ഹെട്മയറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. മഹിപാല്‍ ലോംറോര്‍ (1) അശ്വിന്റെ പന്തില്‍ അക്‌സര്‍ പട്ടേലിനു പിടികൊടുത്ത് മടങ്ങി.

ക്രീസില്‍ ഏറെ ബുദ്ധിമുട്ടി 36 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത യശസ്വിയെ സ്റ്റോയിനിസ് ക്ലീന്‍ ബൗള്‍ഡാക്കി. ആന്ദ്രൂ തൈ (6) അക്‌സര്‍ പട്ടേലിന്റെ പന്തില്‍ റബാഡയുടെ കൈകളില്‍ അവസാനിച്ചു. ജോഫ്ര ആര്‍ച്ചറെ (2) റബാഡ ശ്രേയാസ് അയ്യരുടെ കൈകളില്‍ എത്തിച്ചു. ശ്രേയാസ് ഗോപാല്‍ (2) ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ഷിംറോണ്‍ ഹെട്‌മെയര്‍ക്ക് പിടികൊടുത്ത് മടങ്ങി. 38 റണ്‍സ് നേടിയ തെവാട്ടിയ റബാഡ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ പ്ലെയ്ഡ് ഓണായി മടങ്ങി. വരുണ്‍ ആരോണ്‍ (1) പന്തിനു പിടി നല്‍കി പുറത്തായി.

Top