കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണു; ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സിന്റെ ജയം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സിന്റെ ജയം. ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സേ നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പൃഥ്വിഷായുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ആണിത്.

38 പന്തുകളില്‍ നിന്നും 88 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഈ സീസണിലെ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സും ശ്രേയസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 66 റണ്‍സെടുത്ത് പൃഥ്വി ഷായും 38 റണ്‍സെടുത്ത് ഋഷഭ് പന്തും അയ്യര്‍ക്ക് മികച്ച പിന്തുണയേകി.

വിജയലക്ഷ്യമായ 229 റണ്‍ പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലെ പിഴച്ചു. നിതീഷ് റാണയുടെ ചെറുത്തുനില്‍പിനും അവസാന ഓവറുകളില്‍ ഒയിന്‍ മോര്‍ഗന്‍, രാഹുല്‍ ത്രിപാഠി എന്നിവരുടെ വമ്പന്‍
ഷോട്ടുകള്‍ക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വിജയിപ്പിക്കാനായില്ല.

Top