പ്ലേ ഓഫിന് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു; ഡല്‍ഹി കോച്ച് പോണ്ടിംഗ്

ടീമിന് ഇത്തവണ മികവ് പുലര്‍ത്താനാകുമെന്ന ആത്മവിശ്വാസം താരങ്ങളില്‍ ആദ്യം മുതലെയുണ്ടെന്ന് ഐപിഎല്‍ പ്ലേ ഓഫിനു യോഗ്യത നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ്. ഇന്നലെ നടന്ന മത്സരത്തില്‍ 187റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. 171 റണ്‍സാണ് ബാഗ്ലൂരിന് നേടാനായത്.

പ്ലേ ഓഫുകള്‍ക്ക് യോഗ്യത നേടുമെന്നതില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടക്കം മുതല്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു. ബാഗ്ലൂരിനെതിരായ വിജയം അത്ര മികച്ചതല്ലായിരുന്നു.എങ്കിലും 16 പോയിന്റോടെ ടീം പ്ലേ ഓഫുകളിലേക്കെത്തുന്ന രണ്ടാമത്തെ ടീമായി മാറുകയായിരുന്നു. താരങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം പുലര്‍ത്തുകയും മികച്ച കളി പുറത്തെടുക്കയും ചെയ്തതാണ് പ്ലേ ഓഫിനു യോഗ്യത നേടാന്‍ സാധിച്ചതെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.

Top