മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം

പിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 6 വിക്കറ്റിനാണ് ഡൽഹി ചാമ്പ്യന്മാരെ തകർത്തത്. മുംബൈ മുന്നോട്ടുവച്ച റൺസിന്റെ വിജയലക്ഷ്യം ഡൽഹി 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. 45 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് 33 റൺസെടുത്തു.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് രണ്ടാം ഓവറിൽ തന്നെ പൃഥ്വി ഷായെ (7) നഷ്ടമായി. ജയന്ത് യാദവിനായിരുന്നു വിക്കറ്റ്. എന്നാൽ, രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന സ്മിത്ത്-ധവാൻ സഖ്യം കളമറിഞ്ഞ് കളിച്ചു.

അവസാന രണ്ട് ഓവറിൽ 15 റൺസാണ് ഡൽഹിക്ക് വേണ്ടിയിരുന്നത്. 19 ആം ഓവർ എറിഞ്ഞ ബുംറ രണ്ട് നോ ബോളുകൾ എറിഞ്ഞത് ഡൽഹിയുടെ ജോലി എളുപ്പമാക്കി. പൊള്ളാർഡ് എറിഞ്ഞ അവസാന ഓവറിലെ അഞ്ച് റൺ വിജയലക്ഷ്യം ആദ്യ പന്തിൽ തന്നെ ഡൽഹി മറികടന്നു. ആദ്യ പന്തിൽ ഹെട്‌മെയർ ബൗണ്ടറി അടിച്ചപ്പോൾ രണ്ടാം പന്ത് നോ ബോൾ ആയി. ലളിത് യാദവ് (22), ഷിംറോൺ ഹെട്‌മെയർ (15) എന്നിവർ പുറത്താവാതെ നിന്നു.

Top