ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 3 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവര്‍ കൊണ്ടുതന്നെ മറികടന്നു. പൃഥ്വി ഷായും(72) ശിഖര്‍ ധവാനും(85) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെയായിരുന്നു ഡല്‍ഹിക്ക് വിജയം അനായാസമായത്. നായകന് റിഷഭ് പന്താണ്(15) ഡല്‍ഹിക്കായി വിജയറണ്‍സ് നേടിയത്. ചെന്നൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്. തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ആദ്യ രണ്ട് ഓവര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ ഫാഫ് ഡുപ്ലെസിയെ ചെന്നൈയ്ക്ക് നഷ്ടമായി. പിന്നാലെ അഞ്ച് റണ്‍സെടുത്ത് റുതുരാജ് ഗെയ്ക്വാദും പുറത്തായി.
36 പന്തില്‍ നാല് സിക്സും മൂന്ന് ഫോറുമടക്കം 54 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് റണ്‍സൊന്നും നേടാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സാം കറന് 15 പന്തില്‍ നിന്ന് രണ്ട് സിക്സും നാലു ഫോറുമടക്കം 34 റണ്‍സ് ചെന്നൈക്കായി നേടി.