പൗരത്വ ഭേദഗതി പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുമ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.

പ്രമേയത്തിനെതിരായ അവകാശ ലംഘന നോട്ടീസില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേരളത്തിന് പുറമെ പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും സമാന നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് നിയമ മന്ത്രി നിലപാട് കടുപ്പിച്ചത്‌.

കേരളത്തിന്റെ നടപടി ഞെട്ടിച്ചുവെന്നു പറഞ്ഞ മന്ത്രി രവിശങ്കര്‍ പ്രസാദ് ഭരണഘടനയെ വെല്ലുവിളിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, രേഖകള്‍ പരിശോധിക്കുന്നതിനുമായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Top