കള്ളപണമിടപാട് കേസ്; പ്രമുഖ വ്യവസായി സി.സി തമ്പി അറസ്റ്റില്‍

ന്യൂഡല്‍ഹി: കള്ളപണമിടപാട് കേസില്‍ പ്രമുഖ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി.സി. തമ്പി പിടിയില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. കളളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഫോറക്‌സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി.സി. തമ്പിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹം കേരളത്തില്‍ തന്നെ വിവിധയിടങ്ങളില്‍ വസ്തു വകകള്‍ വാങ്ങിയതില്‍ ആയിരം കോടിയുടെ വെട്ടിപ്പ് നടത്തിയതായി അന്വേഷണ ഏജന്‍സികളുടെ നിഗമനം. മാത്രമല്ല ഈ കേസില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര തമ്പി മുഖേന വിദേശത്ത് വസ്തുവകള്‍ വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല വ്യാപാരി സഞ്ജയല്‍ ഭണ്ഡാരിയുമായും തമ്പിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണ ഏജന്‍സി നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.

Top